x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12 വ​യ​സു​കാ​രി വീ​ടു​വി​ട്ട സം​ഭ​വം; ആ​ൺ​സു​ഹൃ​ത്ത് പിടിയി​ൽ

വെബ് ഡെസ്ക്
Published: July 31, 2026 02:36 AM IST | Updated: July 31, 2026 02:36 AM IST

അ​ഭി​ജി​ത്ത്

ക​രു​മാ​ലൂ​ര്‍: ക​രു​മാ​ലൂ​രി​ല്‍ നി​ന്നു 12 വ​യ​സു​കാ​രി​യെ പൂ​നെ​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​ണ്‍​സു​ഹൃ​ത്തി​നെ​തി​രെ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം ക്ലാ​പ്പ​ന വ​ര​വി​ള ക്രി​സ്ത്യ​ന്‍​ത​റ വീ​ട്ടി​ല്‍ അ​ഭി​ജി​ത്തി​നെ​യാ​ണു (25) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്‌​ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ല്‍ പു​സ്ത​കം വാ​ങ്ങാ​നെ​ന്നു പ​റ​ഞ്ഞു​പോ​യ വി​ദ്യാ​ര്‍​ഥി​നി​യെ ശ​നി​യാ​ഴ്ച​യാ​ണു കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്നു ബ​ന്ധു​ക്ക​ള്‍ ആ​ല​ങ്ങാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സ് യു​വാ​വി​ന്‍റെ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ പൂ​നെ​യി​ല്‍​നി​ന്ന് അ​ഭി​ജി​ത്തി​നൊ​പ്പം ക​ണ്ടെ​ത്തി.

ചെ​റാ​യി ബീ​ച്ചി​ല്‍ ഐ​സ്‌​ക്രീം വി​ല്‍​ക്കു​ന്ന യു​വാ​വ് ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​ല​പ്പോ​ഴും പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നാ​യി യു​വാ​വ് എ​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ഭി​ജി​ത്തി​നെ സ​ഹാ​യി​ച്ച ഡ​ല്‍​ഹി​യി​ലെ സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യും. ഇ​യാ​ളാ​ണു പെ​ണ്‍​കു​ട്ടി​യു​മാ​യി ഡ​ല്‍​ഹി​ലേ​ക്കു വ​രാ​ൻ പ​റ​ഞ്ഞ​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പി​ടി​യി​ലാ​യ അ​ഭി​ജി​ത്ത് 2023 ല്‍ ​ഓ​ച്ചി​റ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : custody NattuVishasham DistrictNews

Recent News

Corehub Up