x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ ആ​ക്ര​മി​ച്ച് കാ​റും മൊ​ബൈ​ലും ക​വ​ര്‍​ന്ന സം​ഭ​വം: ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍ പ്ര​ധാ​ന പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം

വെബ്ഡെസ്ക്
Published: November 7, 2026 03:28 AM IST | Updated: November 7, 2026 03:28 AM IST

മി​ജ്‌​വാ​ദ്

ച​ങ്ങ​രം​കു​ളം: യു​വാ​വി​നെ അ​ക്ര​മി​ച്ച് കാ​റും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍. വ​യ​നാ​ട് മേ​പ്പാ​ടി കൂ​ന​ത്തി​ല്‍ മി​ജ്‌​വാ​ദ് (24)​ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര സ്വ​ദേ​ശി ഷെ​ഹീ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഒ​ളി​വി​ല്‍ പോ​യ മി​ജ്‌​വാ​ദി​നെ വ​യ​നാ​ട്ടി​ലെ അ​ര​പ്പ​റ്റ​യി​ല്‍ നി​ന്നാ​ണ് വ​യ​നാ​ട് പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​ങ്ങ​രം​കു​ളം എ​സ്‌​ഐ ജി​തി​ന്‍ വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ആ​ലം​കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​ധാ​ന പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.​ച​ങ്ങ​രം​കു​ളം തൃ​ശൂ​ര്‍ റോ​ഡി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ല്‍നി​ന്നാ​ണ് ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക്രൂ​ര​മാ​യി അ​ക്ര​മി​ച്ച് കാ​റും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ച്ച ചെ​യ്ത് സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്.

ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണത്തി​ലും ക​വ​ര്‍​ച്ച​യി​ലും ക​ലാ​ശി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം. ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ച​ങ്ങ​രം​കു​ളം പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : arrested Nattuvishesham DistrictNews DeepikaNews

Recent News

Corehub Up