x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഇ​എ​സ്എ​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണം: സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍

വെബ് ഡെസ്ക്
Published: September 24, 2026 10:59 PM IST | Updated: September 24, 2026 10:59 PM IST

കൂ​ട്ടി​ക്ക​ൽ വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൂ​ട്ടി​ക്ക

കൂ​ട്ടി​ക്ക​ല്‍: കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ല്‍ ഇ​എ​സ്എ പ​രി​ധി​യി​ല്‍​പ്പെ​ടു​ത്തി​യ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​സ്ഥ​ല​ങ്ങ​ളെ​യും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍. കൂ​ട്ടി​ക്ക​ല്‍ വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കൂ​ട്ടി​ക്ക​ല്‍ ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ട്ടി​ക്ക​ല്‍ പോ​ലെ വ​ലി​യ വി​ക​സ​ന സാ​ധ്യ​ത​യു​ള്ള​തും ടൂ​റി​സം രം​ഗ​ത്ത് മി​ക​ച്ച മു​ന്നേ​റ്റം കൈ​വ​രി​ക്കു​ന്ന​തും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളെ ഇ​എ​സ്എ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും കു​റ്റ​ക​ര​മാ​യ​അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കൂ​ട്ടി​ക്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ് മു​ണ്ടു​പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ജ​ന്‍ കു​ന്ന​ത്ത്, പി.​സി. സൈ​മ​ണ്‍, കെ.​എ​സ്. മോ​ഹ​ന​ന്‍, ജെ​സി ജോ​സ്, വി.​വി. സോ​മ​ന്‍, തോ​മ​സ് ക​ട്ട​യ്ക്ക​ല്‍, ചാ​ര്‍​ളി കോ​ശി, രാ​ജു കു​ന്നും​പു​റം, പ​യ​സ് വാ​ലു​മ്മേ​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ ക​യ്യൂ​ന്നു​പാ​റ, ബേ​ബി കോ​ന്തി​യാ​മ​ഠം, ജോ​യി ക​ള​രി​ക്ക​ല്‍, സ​ജി ത​ട​വ​നാ​ല്‍, ടോ​മി വെ​ള്ളാ​ത്തോ​ട്ടം, ബി​നു മു​ഞ്ഞ​നാ​ട്ട്, ജി​ജോ മാ​ട​പ്പ​ള്ളി​ല്‍, സാ​ബു ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews ESA

Recent News

Corehub Up