ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ വീടുകളിൽ അജൈവ മാലിന്യം ശേഖരിച്ച് വയ്ക്കുന്ന ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടോമി മൂക്കനോലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്ന ബിന്നുകൾ കൈമാറി. ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ എന്നിവർ പ്രസംഗിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ശുചിത്വമിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.
Tags : Inorganic waste collection bins