പ്രതീകാത്മക ചിത്രം
തൊടുപുഴ: പ്രഫ. ജയിംസ് വി. ജോര്‍ജ് മെമ്മോറിയല്‍ സംസ്ഥാന ഇന്റര്‍ കോളജ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തൊടുപുഴ സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സോക്കര്‍ സ്കൂള്‍ ഡയറക്ടര്‍ പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ്, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് മഞ്ജു ജോസഫ്, തൊടുപുഴ സിഐ കെ.പി. മനേഷ് ഡിഎഫ്എ സെക്രട്ടറി എം.എച്ച്.സജീവ്, സി.ബി. ഹരികൃഷ്ണന്, വി. എസ്.എം.നസീര്‍, പി.എസ്.ഭോഗീന്ദ്രന്‍ , സി.ബി.ജയകൃഷ്ണന്, ഹരി സി. ശേഖര്‍, ഡൊമിനിക് സാവിയോ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൊടുപുഴ സോക്കര്‍ സ്കൂള്‍, അല്‍ അസ്ഹര്‍ കോളജ്, ഫ്യുജി ഗംഗ എന്നിവരാണ് സംഘാടകര്‍. ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു. ഇന്ന് ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മത്സരങ്ങളും നാളെ ഫൈനല്‍ മത്സരങ്ങളും നടക്കും.
Tags : football tournament NattuVishasham DistrictNews