x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ ഉ​മ​ർ മു​ഫ്താ​റി​ന്‍റെ വാ​ദ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി അ​ന്വേ​ഷ​ണ സം​ഘം

വെബ് ഡെസ്ക്
Published: November 10, 2026 12:28 AM IST | Updated: November 10, 2026 12:28 AM IST

ശ്രീ​കാ​ര്യം: അ​ഭി​രാം കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഉ​മ​ർ മു​ഫ്താ​റി​ന്‍റെ വാ​ദ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം പൂ​ർണ​മാ​യും ത​ള്ളി.
കൊ​ല​പാ​ത​ക​ത്തി​ൽ ഉ​മ​റി​നു നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നും സം​ഭ​വ​സ്ഥ​ല​ത്ത് അ​യാ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പൊലിസ് ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു.​

കൊ​ല​പാ​ത​ക സ​മ​യ​ത്ത് താ​ൻ വീ​ട്ടി​ലു​ണ്ടെ​ന്നു വ​രു​ത്തി​തീ​ർ​ക്കാ​ൻ ഉ​മ​ർ സി​സി​ടി​വി കാമ​റ​ക​ൾക്കു മുന്നി​ലൂ​ടെ ന​ട​ന്നു. ഫോ​ൺ വീ​ട്ടി​ൽവച്ച ശേ​ഷം കൊ​ല​പാ​ത​ക സ്ഥ​ല​ത്തേ​ക്ക് പോ​യി​. ഒ​ന്നാം പ്ര​തി​യാ​യ 17 വ​യ​സു​കാ​ര​നെ കു​റ്റ​പ്പെ​ടു​ത്തി കാ​മു​കി​ക്ക് തു​ട​ർ​ച്ച​യാ​യി മെ​സേജു​ക​ൾ അ​യ​ച്ചു. മോ​ഷ​ണ​ത്തി​ൽ പ്രാ​വി​ണ്യ​മു​ള്ള ഉ​മ​ർ അ​ഭി​രാ​മി​ന്‍റെ ഫോ​ൺ ത​ന്ത്ര​പ​ര​മാ​യി ഒ​ളി​പ്പി​ച്ചുവെ ന്നും പൊലിസ് കണ്ടെത്തി.
അ​ഭി​രാ​മി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ, ഷൂ​സ്, അഭിരാമിനെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബെ​ൽ​റ്റ് എ​ന്നി​വ എ​വി​ടെ​യാ​ണെ​ന്ന കാ​ര്യ​ത്തിലും ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​വ​സാ​ന ട​വ​ർ ലൊ​ക്കേ​ഷ​ൻ മ​ൺ​വി​ള​യാ​യ​തി​നാ​ൽ ആ ​ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ 17 വ​യ​സു​കാ​ര​നെ മൂ​ന്നു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നാ​ണു പൊലിസി​ന്‍റെ പ്ര​തീ​ക്ഷ. ചോ​ദ്യം ചെ​യ്യ​ലി​നോ​ട് ഉ​മ​ർ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്ര​തി​യു​ടെ മൊ​ഴി​ക​ൾ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കും

Tags : Investigative Nattuvishesham Districtnews

Recent News

Corehub Up