x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടി​പ്പെ​രി​യാ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രിക്കാൻ സംയുക്ത നടപടി

വെബ് ഡെസ്ക്
Published: October 28, 2026 10:30 PM IST | Updated: October 28, 2026 10:30 PM IST

വ​ണ്ടി​പ്പെ​രി​യാ​ർ: ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ം. പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​ലി​സ്, എം​വി​ഡി, ദേ​ശീ​യ​പാ​താ വി​ഭാ​ഗം, പി​ഡ​ബ്ല്യു​ഡി, വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്‌ട്രീയപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി-വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ, ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് ഫു​ട്പാ​ത്തു​ക​ളി​ൽ ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ, ആ​ഴ്ച​ച്ച​ന്ത മൂ​ലമുണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സങ്ങ​ൾ, റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ന​വം​ബ​ർ 11 മു​ത​ൽ ശ​ക്ത​മാ​യ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി കൈ​യേ​റ്റ​ങ്ങ​ൾ സ്വ​യം മാ​റ്റു​ന്ന​തി​ന് വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​ഴു ദി​വ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ വ​ണ്ടി​പ്പെ​രി​യാ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​ളു​ക​ളെ ഇ​റ​ക്ക​ണം. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​ണം. സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് മാ​ത്ര​മാ​യി ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തി​നാ​യി റോ​ഡ​രി​കി​ലേ​ക്ക് ബ​സു​ക​ൾ എ​ത്തി​ക്കാം.

തേ​ങ്ങാ​ക്ക​ൽ റൂ​ട്ടി​ൽ ഓ​ടു​ന്ന ബ​സുക​ളും ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും വ​ണ്ടി​പ്പെ​രി​യാ​ർ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ മാ​ത്ര​മാ​യി നി​ശ്ച​യി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ ബ​സ്‌സ്റ്റാ​ൻ​ഡി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫിസു​ക​ളി​ലും എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ.

Tags :

Recent News

Corehub Up