x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ർ തു​റ​ന്നി​ട്ട് ബ​സ് സ​ർ​വീ​സ്; വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടും പാ​ഠം പ​ഠി​ക്കാ​തെ ജീ​വ​ന​ക്കാ​ർ

വെബ് ഡെസ്ക്
Published: November 29, 2026 06:14 AM IST | Updated: November 29, 2026 06:14 AM IST

ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ റെ​ജി കു​ര്യാ​ക്കോ​സ് ഇ​രി​ട്ടി ടൗ​ണി​ലെ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു.

ഇ​രി​ട്ടി: ബ​സി​ന്‍റെ ഡോ​ർ അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ​യും ചി​ല സ്വ​കാ​ര്യ ബ​സു​ക​ളി​ൽ നി​യ​മ​ലം​ഘ​നം തു​ട​രു​ന്നു. അ​പ​ക​ടം ന​ട​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സ​വും പി​ൻ​വ​ശ​ത്തെ ഡോ​ർ തു​റ​ന്നി​ട്ടാ​ണ് ചി​ല ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തേ​ല​ക്കാ​ട​ൻ ബ​സി​ൽ​നി​ന്നാ​ണ് പ​ടി​യൂ​ർ മാ​ങ്കു​ഴി സ്വ​ദേ​ശി​നി ഷം​ന തെ​റി​ച്ചു​വീ​ണ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ ശ​നി​യാ​ഴ്ച​യും ചി​ല ബ​സു​ക​ൾ പി​ൻ​വ​ശ​ത്തെ ഡോ​ർ തു​റ​ന്നി​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി. യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​റ​ക്കി​യ​ശേ​ഷം എ​ല്ലാ ഡോ​റു​ക​ളും അ​ട​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടേ വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാ​ണ് ഈ ​ന​ട​പ​ടി. അ​തി​നി​ടെ, ഡോ​ർ അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്തെ​ത്തി. ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ റെ​ജി കു​ര്യാ​ക്കോ​സ് ഇ​രി​ട്ടി ടൗ​ണി​ലെ​ത്തി ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തു​ൾ​പ്പടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റാം. പ​രാ​തി​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജോ​യി​ന്‍റ് ആ​ർ​ടി​ഒ വ്യ​ക്ത​മാ​ക്കി. അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​പി. രാ​ജേ​ഷ്, കെ. ​ബൈ​ജു, വി.​പി. സ​ജേ​ഷ് എ​ന്നി​വ​രും ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

Tags : Bus Operated with Doors Open Nattuvishesham DistrictNews

Recent News

Corehub Up