x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി

വെബ് ഡെസ്ക്
Published: November 29, 2026 06:11 AM IST | Updated: November 29, 2026 06:11 AM IST

ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്ന സ്ഥ​ലം.

ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി-​ആ​ന​പ്പ​ന്തി റോ​ഡി​ൽ ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ന് സ​മീ​പം മ​ല​യോ​ര ഹൈ​വേ​ക്ക് അ​ഭി​മു​ഖ​മാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. അ​ങ്ക​ണ​വാ​ടി​യോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്തെ ഖ​ന​നം പ​രി​സ​ര​വാ​സി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി​യാ​കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഞ്ചു വീ​ട്ടു​കാ​രും അ​ങ്ക​ണ​വാ​ടി അ​ധി​കൃ​ത​രും പ​രാ​തി ന​ൽ​കി. പ​രാ​തി​യെ തു​ട​ർ​ന്ന് ഖ​ന​നം നി​ർ​ത്തി​വ​യ്ക്കാ​ൻ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​താ​യി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ അ​റി​യി​ച്ചു.

ഖ​ന​നം കാ​ര​ണം പൊ​ടി​യും ശ​ബ്ദ​വും പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യും ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന​കം ലോ​ഡു​ക​ണ​ക്കി​ന് ക​രി​ങ്ക​ല്ല് ഇ​വി​ടെ​നി​ന്ന് ക​ട​ത്തി​യ​താ​യും ആ​വ​ശ്യ​മാ​യ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഖ​ന​നം തു​ട​രു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. മൂ​ന്നു ദി​വ​സം മു​ന്പു വ​രെ ഖ​ന​നം തു​ട​ർ​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ജ​ന​വാ​സ​മേ​ഖ​ല​യി​ലും അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​വും ന​ട​ക്കു​ന്ന പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി.

അ​തേ​സ​മ​യം, വീ​ട് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം ഒ​രു​ക്കാ​നാ​ണ് പാ​റ നീ​ക്കു​ന്ന​തെ​ന്ന് സ്ഥ​ല​മു​ട​മ പൂ​ത്തോ​ട്ടാ​ൽ സ​ണ്ണി പ​റ​ഞ്ഞു. മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​തോ​ടെ ത​റ​വാ​ട് വീ​ട് റോ​ഡി​ലാ​യെ​ന്നും പി​ന്നി​ലെ 21 സെ​ന്‍റോ​ളം സ്ഥ​ലം പാ​റ​ക്കൂ​ട്ട​മാ​യ​തി​നാ​ൽ വീ​ട് മാ​റ്റി നി​ർ​മി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളെ സ​മീ​പി​ച്ച​ശേ​ഷ​മാ​ണ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത്. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ മ​രു​ന്നു​പ​യോ​ഗി​ച്ചാ​ണ് പാ​റ പൊ​ട്ടി​ച്ച​ത്. ഇ​തി​നാ​യി 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച ഫ​ലം ല​ഭി​ച്ചി​ല്ല.

അ​ങ്ക​ണ​വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യ​മാ​യ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ പാ​റ പൊ​ട്ടി​ക്കാ​റി​ല്ലെ​ന്നും സ​ണ്ണി പ​റ​ഞ്ഞു. അ​നു​വ​ദി​ച്ച കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു​വെ​ന്ന​ത് ശ​രി​യാ​ണെ​ന്നും ഖ​ന​ന​ത്തി​ലൂ​ടെ ത​നി​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഉ​ട​മ വ്യ​ക്ത​മാ​ക്കി. അ​നു​മ​തി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഖ​ന​ന​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചും പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.

Tags : The Panchayat issued a stop memo. Nattuvishesham DistrictNews

Recent News

Corehub Up