x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ളി​പ്പൊ​യി​ൽ-​എ​ട​ത്തൊ​ട്ടി റോ​ഡി​ൽ ‌ ടാ​റിം​ഗ് ത​ക​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: November 29, 2026 06:07 AM IST | Updated: November 29, 2026 06:07 AM IST

ത​ളി​പ്പൊ​യി​ൽ-​എ​ട​ത്തൊ​ട്ടി റോ​ഡി​ൽ ടാ​റിം​ഗ് ത​ക​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ.

കാ​ക്ക​യ​ങ്ങാ​ട്: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ത​ളി​പ്പൊ​യി​ൽ-​എ​ട​ത്തൊ​ട്ടി റോ​ഡി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ കേ​വ​ലം 320 മീ​റ്റ​ർ ഭാ​ഗം മാ​ത്ര​മാ​ണ് ഇ​നി ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള​ത്. ഈ ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​യ​തോ​ടെ വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ഒ​രു​പോ​ലെ ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.
പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം ടാ​റിം​ഗ് ചെ​യ്യു​ന്ന​തി​നാ​യി ഒ​ന്പ​തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടും പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​കാ​ർ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​ണ് ന​വീ​ക​ര​ണം അ​നി​ശ്ചി​ത​മാ​യി നീ​ളാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രും ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളും നി​ത്യേ​ന ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണി​ത്. ത​ക​ർ​ന്ന ഭാ​ഗ​ത്ത് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും മെ​റ്റ​ലു​ക​ൾ ഇ​ള​കി​ക്കി​ട​ക്കു​ന്ന​തും വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ട്.

റോ​ഡ് കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന് മു​ന്പ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ടാ​റിം​ഗ് പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Thalippoyil–Edathotti road Nattuvishesham DistrictNews

Recent News

Corehub Up