ജില്ലാ ഫുൾ കോൺടാക്ട് ഓപ്പൺ കരാട്ടെ ടൂർണമെന്റിൽ മെഡൽ ജേതാക്കളായ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ.
പനത്തടി: കാഞ്ഞങ്ങാട് നടന്ന ജില്ലാ ഫുൾ കോൺടാക്ട് ഓപ്പൺ കരാട്ടെ ടൂർണമെന്റിൽ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഒന്പതു മെഡലുകൾ.
സുദക്ഷിണ, ഡെൽന, മിഷേൽ, ബ്ലെസ് മരിയ എന്നിവർ സ്വർണവും റേച്ചൽ, ആൽബർട്ട് എന്നിവർ വെള്ളിയും ജോവാൻ, അനുഷ്ക, ധ്യാൻ എന്നിവർ വെങ്കലവും കരസ്ഥമാക്കി. വിജയികളെ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ, വൈസ് പ്രിൻസിപ്പൽ ഫാ. രവി ചന്ദ്ര, കരാട്ടെ പരിശീലകൻ റെൻഷി ഷാജി ജോസഫ് എന്നിവർ അഭിനന്ദിച്ചു.