x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ​യ​ചി​കി​ത്സ​യ്ക്കു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് കാ​ർ​ഡി​യോ​ള​ജി ചാ​പ്റ്റ​ർ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: November 29, 2026 05:51 AM IST | Updated: November 29, 2026 05:51 AM IST

ഇ​ന്ത്യ​ൻ കോ​ള​ജ് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി (ഐ​സി​സി) കേ​ര​ള ചാ​പ്റ്റ​ർ വാ​ർ​ഷി​ക സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ലാ​സി​ഡ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ബേ​ക്ക​ൽ: ഹൃ​ദ​യ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​ത​ന മ​രു​ന്നു​ക​ളും ഹൃ​ദ​യോ​പ​ക​ര​ണ​ങ്ങ​ളും രോ​ഗി​ക​ളു​ടെ ആ​യു​സ് വ​ർ​ധി​പ്പി​ക്കാ​നും ആ​വ​ർ​ത്തി​ച്ചു​ള്ള ആ​ശു​പ​ത്രി​വാ​സം കു​റ​യ്ക്കാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ കോ​ള​ജ് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി (ഐ​സി​സി) കേ​ര​ള ചാ​പ്റ്റ​ർ വാ​ർ​ഷി​ക സ​മ്മേ​ള​നം വി​ല​യി​രു​ത്തി.

ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ വി​വി​ധ മ​രു​ന്നു​ക​ൾ സം​യോ​ജി​പ്പി​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള പു​തി​യ അ​ന്താ​രാ​ഷ്ട്ര ചി​കി​ത്സാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

ബേ​ക്ക​ൽ താ​ജ് ഗേ​റ്റ്‌​വേ​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഐ​സി​സി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ലാ​സി​ഡ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ. രാ​ജീ​വ്, സെ​ക്ര​ട്ട​റി ഡോ. ​സി.​ഡി. രാ​മ​കൃ​ഷ്ണ, ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​പി. ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഡോ. ​സി.​വി. ഉ​മേ​ശ​ൻ, ട്ര​ഷ​റ​ർ ഡോ. ​തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​രു​നൂ​റി​ലേ​റെ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും.

Tags : Heart Treatment Nattuvishesham DistrictNews

Recent News

Corehub Up