ജില്ലാ സഹോദയ അത്ലറ്റിക് മീറ്റിന് അന്താരാഷ്ട്ര മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ താരവും ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയുമായ പി. ഗോപാലകൃഷ്ണൻ പതാക ഉയർത്
നീലേശ്വരം: ജില്ലാ സഹോദയ അത്ലറ്റിക് മീറ്റിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ തുടക്കമായി. ജില്ലയിലെ 17 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 700ഓളം വിദ്യാർഥികളാണ് കായികമേളയിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ താരവും ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയുമായ പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സഹോദയ പ്രസിഡന്റ് ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ. കെ.സി. മാത്യു, ട്രഷറർ ജസ്റ്റിൻ ആന്റണി എന്നിവർ പ്രസംഗിച്ചു.