വെള്ളരിക്കുണ്ട്: മാവുള്ളാൽ വിശുദ്ധ യൂദാ തദേവൂസിന്റെ തീർഥാടന ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു സമാപനം. രാവിലെ ആറിനു നടക്കുന്ന വിശുദ്ധ കുർബാനക്കും വചന പ്രഘോഷണത്തിനും ഫൊറോന വികാരി ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം നേതൃത്വം നൽകും.
രാവിലെ പത്തിന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും വചനപ്രഘോഷണവും. തുടർന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ട് നഗരി കാണിക്കൽ പ്രദക്ഷിണവും തിരുശേഷിപ്പിന്റെ ആശീർവാദവും പാച്ചോർ നേർച്ച വിതരണവും നടക്കും.
Tags : St. Jude Thaddeus at Mavullal Nattuvishesham DistrictNews