പ്രതീകാത്മക ചിത്രം
കണ്ണൂര്‍: കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാലാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 26,27 തീയതികളിൽ നടക്കും. തലശേരി ജസ്റ്റീസ് വി. കൃഷ്ണ അയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യൻഷിപ്പ് 26ന് വൈകുന്നേരം നാലിന് കാരായി രാജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളില്‍ നിന്നായി 700 ലധികം മാസ്റ്റേഴ്സ് കായികതാരങ്ങള്‍ പങ്കെടുക്കും. ട്രാക്ക് ആൻഡ് ഫില്‍ഡ് മത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ ഏഴു മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെയും മത്സരങ്ങള്‍ നടക്കും. സ്പ്രിന്റ്, മധ്യദൂര-ദീര്‍ഘദൂര ഓട്ടങ്ങള്‍, ഹര്‍ഡില്‍സ്, റിലേ, ലോംഗ് ജംപ്, ഹൈജംപ്, ട്രിപ്പിള്‍ ജംപ്, പോള്‍വോള്‍ട്ട്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ എന്നീ മത്സരങ്ങൾ നടക്കും.
30 വയസുമുതൽ 100 വയസുവരെയുള്ള സ്ത്രീകൾക്കും പുരുഷമാർക്കും മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. പത്രസമ്മേളനത്തില്‍ ജില്ലാ അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി ജോസ് മാത്യു, പ്രസിഡന്റ് യു. ഷാജി, പി. ഷോണിമ, പി. മഹിലേഷ് എന്നിവർ പങ്കെടുത്തു. ഫോൺ. 9847941771, 960543115.
Tags : District News Nattuvishesham Athletics Championship 26th and 27th