ചെറുകരപ്പാറ ഭാഗത്തെ കനാൽ റോഡ്.
കുറവിലങ്ങാട്: കാനനപാതയെ വെല്ലുന്ന ഒരു റോഡ്. ചെറുകരപ്പാറ പെരികിലംകാട്, കണിയോടി കവല റോഡുകളെ ബന്ധിപ്പിക്കുന്ന കനാൽ റോഡാണ് ഈ ഗതികേടിലുള്ളത്.
കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടാണ് ഈ റോഡിൽ. മുൾച്ചെടിയും പച്ചിലപ്പടർപ്പുകളും വളർന്നുനിൽക്കുന്നതിനാൽ ഈ വഴിയുള്ള യാത്ര പ്രയാസമാണ്. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് ഈ ദുർഗതി.
റോഡിന്റെ പകുതി ഭാഗം പഞ്ചായത്ത് വൃത്തിയാക്കിയിരുന്നു. ഇനിയുള്ള ഭാഗം യാത്രക്കാർക്ക് ദുർഗതിയാണ് സമ്മാനിക്കുന്നത്.
Tags :