x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പ്രോ​ച്ച്റോ​ഡിനായി കാ​ത്തി​രി​പ്പ് തു​ട​രു​ന്നു

വെബ്ഡസ്ക്
Published: November 29, 2026 05:59 AM IST | Updated: November 29, 2026 05:59 AM IST

നി​ർമാ​ണം പൂ​ർ​ത്തി​യാ​യ ക​മ്പ​നി​ക്ക​ട​വ് പാ​ലം.

അ​യ​ര്‍​ക്കു​ന്നം: പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും ഒ​ടു​വി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​യ പു​ന്ന​ത്ത​റ ക​മ്പ​നി ക​ട​വ് പാ​ലം തു​റ​ന്നു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​യ​ര്‍​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​നെ​യും ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന യാ​ത്രാ​മാ​ര്‍​ഗ​മാ​ണു പു​ന്ന​ത്ത​റ ക​മ്പ​നി ക​ട​വ് പാ​ലം. പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും അ​പ്രോച്ച് റോ​ഡ് നി​ര്‍​മി​ക്കാ​ത്ത​താ​ണു പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​ന​ല്‍​കാ​നു​ള്ള പ്ര​ധാ​ന ത​ട​സം.

ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കും സ​മ​ര​ങ്ങ​ള്‍​ക്കും ഒ​ടു​വി​ല്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ നീ​ണ്ട കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണു പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്. പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ആ​റു​മാ​സം പി​ന്നി​ട്ടെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​താ​ണു പാ​ലം ഗ​താ​ഗ​തത്തിനുതു​റ​ന്നു​കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത്. ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു പാ​ല​ത്തി​ന്‍റെ ആ​രം​ഭ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ളും പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ണ്ട്.

അയർക്കുന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​രം​ഭ ഭാ​ഗ​ത്തു സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​ള​രെ​യ​ധി​കം യാ​ത്രാ​പ്രാ​ധാ​ന്യ​മു​ള്ള പാ​ല​മാ​ണി​ത്. കൊ​ങ്ങാ​ണ്ടൂ​ർ, പു​ന്ന​ത്ത​റ, അ​യ​ര്‍​ക്കു​ന്നം, കി​ട​ങ്ങൂ​ര്‍​സൗ​ത്ത് പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് ഏ​റ്റു​മാ​നൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് എ​ളു​പ്പ​മാ​യ യാത്രാമാ​ര്‍​ഗ​മാ​ണ്. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പാ​ലം ഗ​താ​ഗ​തത്തിതു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

K-Rail Survey

Tags : approach road nattu vishesham local news Even though bridge is complete

Recent News

Corehub Up