വില്ലൂന്നി സെന്റ് സേവിയേഴ്സ് പള്ളിയുടെ ശതോത്തര പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു മാന്നാനം വിശുദ്ധ ചാവറ പിതാവിന്റ് കബറിടത്തില്‍നിന്നു ജൂബിലി ദീപശിഖയേന്തി വ
വില്ലൂന്നി: വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയുടെ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു മുന്നോടിയായി മാന്നാനം വിശുദ്ധ ചാവറ പിതാവിന്റെ കബറിടത്തില്‍നിന്ന് ജൂബിലി ദീപശിഖയേന്തി വില്ലൂന്നി പള്ളിയിലേക്ക് ജപമാല റാലി നടത്തി.
ഇടവകദിനവും ഇടവകയുടെ 175-ാം വാര്‍ഷികമായ ശതോത്തര പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 10.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും മധ്യസ്ഥ പ്രാര്‍ഥനയ്ക്കും വികാരി ഫാ. ഫിലിപ്പ് തയ്യിലും അസിസ്റ്റന്റ് വികാരി ഫാ. നവീന്‍ പ്ലാക്കാലിലും നേതൃത്വം നല്‍കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് സ്നേഹവിരുന്ന് നടക്കും.
വൈകുന്നേരം 4.30ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിനു സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മാര്‍ തോമസ് തറയില്‍ 175-ാം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം ആറിന് കലാസന്ധ്യ.
Tags : Platinum Jubilee Celebration nattu vishesham local news Centenary-plus Platinum Jubilee Celebration