സംസ്ഥാന ജൂനിയർ ടെന്നിക്കോയ്റ്റ് ചാന്പ്യൻഷിപ്പിൽ ഓവറോൾ നേടിയ കോഴിക്കോട് ടീം.
തൃശൂർ: വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ ടെന്നിക്കോയ്റ്റ് ചാന്പ്യൻഷിപ്പിൽ കോഴിക്കോടിന് ഓവറോൾ.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും പാലക്കാട് രണ്ടാം സ്ഥാനവും എറണാകുളം മൂന്നാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, കൊല്ലം, മലപ്പുറം ജില്ലകൾക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ. കോർപറേഷൻ കൗണ്‍സിലർ പോളി ജോസ് സമ്മാനദാനം നടത്തി.
ജമ്മു കാശ്മീരിൽ നടക്കുന്ന ദേശീയ ചാന്പ്യൻഷിപ്പിലേക്കുള്ള കേരള ടീം ക്യാന്പിലേക്ക് 20 പേരെ തെരഞ്ഞെടുത്തു.
Tags :