കോഴിക്കോട് ലുലുമാളിൽ സംഘടിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2026ന്റെ ഉദ്ഘാടനം നടി പ്രയാഗ മാർട്ടിൻ നിർവഹിക്കുന്നു.
കോഴിക്കോട്: ഫിയാമ എൻഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2026ന് ലുലുമാളിൽ തുടക്കമായി. നടി പ്രയാഗ മാർട്ടിൻ ബ്യൂട്ടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ദി ഡെർമാകോ, യാർഡ്ലി എന്നീ ബ്രാൻഡുകളാണ് പവേർഡ് ബൈ പാർട്ട്ണർ. ബ്യൂട്ടി ഫെസ്റ്റ് നടക്കുന്ന ഡിസംബർ ആറ് വരെഎല്ലാ ബ്രാൻഡഡ് ബ്യൂട്ടി പ്രൊഡക്റ്റ്സുകൾക്കും 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. മുപ്പതിലധികം ബ്രാൻഡുമായി സഹകരിച്ച് 600 ലധികം സൗന്ദര്യ വർധക ഉത്പന്നങ്ങളാണ് ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി ഓഫർ വിൽപനയിലുള്ളത്. ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ തയ്യാറാക്കിയ ഹെൽത്ത് ബ്യൂട്ടി സെക്ഷനും, ലുലു ഫാഷനിലെ ബ്ലഷ് സ്റ്റോറും സന്ദർശിച്ച താരം ലുലുമാളിലെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും നിർവഹിച്ചു.
ചടങ്ങിൽ ലുലു കോഴിക്കോട് റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജണൽ മാനേജർ ഷെരീഫ് സൈദു, മാൾ മാനേജർ അരുൺ ദാസ്, ബയിങ് മാനേജർ പ്രദീപ് എന്നിവർ പങ്കെടുത്തു.
Tags : Lulu Beauty Fest nattu vishesham local news Colorful start Lulu Beauty Fest 2026