x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​ക്കാ​രി​ക്ക് ര​ക്ഷ​ക​രാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ; കെ​എ​സ്ആ​ർ​ടി​സി​യെ ര​ക്ഷി​ച്ച് ഫ​യ​ർ​ഫോ​ഴ്‌​സ്

വെബ് ഡെസ്ക്
Published: November 1, 2026 05:41 AM IST | Updated: November 1, 2026 05:41 AM IST

കൂ​ത്താ​ട്ടു​കു​ളം ഗ​വ. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ്.

കൂ​ത്താ​ട്ടു​കു​ളം: യാ​ത്രാ​മ​ധ്യേ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​രി​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ കൂ​ത്താ​ട്ടു​കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് റോ​ഡി​ൽ കു​ടു​ങ്ങി. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സെ​ത്തി വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ തി​രു​വ​ന​ന്ത​പു​രം - മൂ​ന്നാ​ർ റൂ​ട്ടി​ലോ​ടു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണ് ആ​ശു​പ​ത്രി പ്ര​ധാ​ന ക​വാ​ട​ത്തി​ന് സ​മീ​പം കു​ടു​ങ്ങി​യ​ത്. യാ​ത്ര​യ്ക്കി​ടെ കൂ​ത്താ​ട്ടു​കു​ളം ടൗ​ണി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ടി​മാ​ലി സ്വ​ദേ​ശി​നി ഷൈ​ബി​ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ ബ​സ് ടൗ​ണി​ലെ ഗ​വ. ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ലേ​ക്ക് ഓ​ടി​ച്ചു കയറ്റി. രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് തിരികെ റോ​ഡി​ലേ​ക്ക് ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ൻ​ഭാ​ഗ​ത്തെ ബോ​ഡി റോ​ഡി​ൽ ത​ട്ടി നി​ന്ന​ത്.

ജീ​വ​ന​ക്കാ​രും മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വാ​ഹ​നം നീ​ക്കു​ന്ന​തി​ന് ഏ​റെ നേ​രം പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ മ​റ്റ് ബ​സു​ക​ളി​ൽ യാ​ത്ര തു​ട​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കൂ​ത്താ​ട്ടു​കു​ളം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സം​ഘം സ്റ്റോ​പ്പ​റു​ക​ൾ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് നീക്കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ഷൈ​ബി​യെ കൂ​ടു​ത​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​ടി​യ​ന്ത​ര തു​ട​ർ​ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി മൂ​ല​മാ​ണ് മാ​റ്റി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ൻ​വ​ശ​ത്തെ ക​വാ​ട​ത്തി​ൽ ബ​സ് കു​ടു​ങ്ങി​ക്കി​ട​ന്ന​തി​നാ​ൽ പി​ൻ​വ​ശ​ത്തെ ഗേ​റ്റി​ലൂ​ടെ​യാ​ണ് ആം​ബു​ല​ൻ​സ് വ​ഴി ഇ​വ​രെ കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Tags :

Recent News

Corehub Up