x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​സ്റ്റ് ഹി​ൽ​സ് റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ വി​ദ്യാ​കി​ര​ൺ പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 16, 2026 11:01 PM IST | Updated: November 16, 2026 11:01 PM IST

വി​ദ്യാ​കി​ര​ൺ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​ടെ തു​ക സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ന്നു.

നെ​ടും​ക​ണ്ടം: ഈ​സ്റ്റ് ഹി​ൽ​സ് റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​കി​ര​ൺ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക്ല​ബ്ബി​ന്‍റെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​ടും​ക​ണ്ടം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എം​ഇ​എ​സ് കോ​ള​ജ്, ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ജി സ​ത്യ​വ്ര​ത​ൻ സ്കോ​ള​ർ​ഷി​പ് തു​ക സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. സ്കൂ​ൾ എ​സ്എം​സി ചെ​യ​ർ​മാ​ൻ ജോ​മോ​ൻ താ​ന്നി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ മോ​ൻ​സി ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് ഇ​ൻ-ചാ​ർ​ജ് എ​ൻ. അ​ജി​ത, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി. ബി​ജു​മോ​ൻ, പി. ​സു​ധീ​ഷ്കു​മാ​ർ, സോ​ജ​ൻ കു​ര്യാ​ക്കോ​സ്, എ​ൻ. പ്ര​ശാ​ന്ത്, സീ​നി​യ​ർ അ​സി. പ്ര​ജി​ത എ​ൻ. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Launch of the Nttuvishesham Districtnews

Recent News

Corehub Up