x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡിഎ​ഫ് ചാ​ലി​യാ​ർ പ​ഞ്ചാ​. ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: August 12, 2026 02:32 AM IST | Updated: August 12, 2026 02:32 AM IST

എ​ൽ​ഡി​എ​ഫ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്

നി​ല​ന്പൂ​ർ:​ എ​ൽ​ഡി​എ​ഫ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം സ​ർ​ക്കാ​ർ വെ​ട്ടി കു​റ​ച്ച​തി​നെ​തി​രേയാ​ണ് എ​ൽ​ഡി​എ​ഫ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

സ്ത്രീ​സു​ര​ക്ഷാ ഫ​ണ്ട് പു​നരാം​ഭി​ക്കു​ക, വെ​ട്ടി​ക്കു​റ​ച്ച ഫ​ണ്ടു​ക​ൾ പു​നഃസ്ഥാ​പി​ക്കു​ക, ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​ര​ണം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ത്തി​ൽ ഉ​യ​ർ​ന്ന​ത്.

യോ​ഗം സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ന്‍റ​ർ അം​ഗം ക​ക്കാ​ട​ൻ റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യ​തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി.​ ഉ​സ്മാ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ വി​ശ്വ​നാ​ഥ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് സ​ഹി​ൽ അ​ക​ന്പാ​ടം, കെ. ​നി​ഷി​ദ്, സ​ണ്ണി ക​ട്ട​ക്ക​യം, സ​മ​ദ് ക​ല്ല​ട, എം.​ ജ​നാ​ർ​ദ്ദ​ന​ൻ, കെ.​ മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews LDF

Recent News

Corehub Up