ശ്രീകണ്ഠപുരം: കോട്ടൂരിൽ പുലിയിറങ്ങിയതായി സംശയം. കോട്ടൂരിലെ കുന്നിൻ മുകളിൽ പുലിയെന്ന് തോന്നിക്കുന്ന വന്യജീവിയെ കണ്ടതായി ചെങ്ങളായി സ്വദേശി പറഞ്ഞു. വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെ വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തും.