സ്റ്റെപ്സ് അസോസിയേഷന്റെ ഉദ്ഘാടന ചടങ്ങില്‍ വച്ച് വീല്‍ചെയര്‍ വിതരണം ചെയ്യുന്നു.
കൈതപ്പൊയില്‍: മാനസികവും ബൗദ്ധികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കരുതലും പരിചരണവും ഉറപ്പാക്കേണ്ടതിന്റെ സന്ദേശം പകരാന്‍ കൈതപ്പൊയില്‍ ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹെല്‍ത്തിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗം സംഘടിപ്പിച്ച ‘റാപ്ച്വര് 26' ശ്രദ്ധേയമായി.
സാമൂഹിക പ്രവര്‍ത്തന വിദ്യാര്‍ഥികളുടെ അസോസിയേഷനായ സ്റ്റെപ്സിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ലാര്ഷ് എഫ്എംആര്‍ ഇന്ത്യ ദേശീയ പ്രസിഡന്റായ ഡോ. എം.ഇ.പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു.
കോളജ് ഡയറക്ടര്‍ ഫാ. ഡോ. ജിമ്മി അക്കാട്ടു അധ്യക്ഷത വഹിച്ചു. സ്റ്റെപ്സ് കോ -ഓര്‍ഡിനേറ്റര്‍ എം.എം. രജിലേഷ്, മൂന്നാം വര്‍ഷ ബിഎസ്ഡബ്ല്യു വിദ്യാര്‍ഥി ടി.ജെ.ജോയല്‍, സാമൂഹിക പ്രവര്‍ത്തന വിഭാഗം മേധാവി ഡോ. ജെനു വര്‍ഗീസ്, വിദ്യാര്‍ഥികളായ അലീഷ, ആദിത്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമാപനചടങ്ങില്‍ പ്രിന്‍സിപല്‍ ഡോ. ബെന്നി ജോസഫ്, അസിസ്റ്റന്റ് പ്രഫസര്‍ ഫെബിന് സണ്ണി, ഡോ. ജെനുഒ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വീല്‍ച്ചെയര്‍ വിതരണവും സമ്മാനദാനവും വിദ്യാര്‍ഥികളെ ആദരിക്കലും സംഘടിപ്പിച്ചു.