ലോറി തലകീഴായി മറിഞ്ഞനിലയിൽ
വെഞ്ഞാറമൂട്: പിരപ്പൻകോട് അമ്പലമുക്ക് ബൈപ്പാസിൽ വീണ്ടും അപകടം. ചരക്ക് കയറ്റി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വട്ടയം കുത്തിറക്കത്തുവച്ചു നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. നാലു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേർ ചാടി രക്ഷപ്പെട്ടു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. സ്ഥിരം അപകടമേഖലയായ ഈ ഭാഗത്ത് സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളില്ലെന്നാണു നാട്ടുകാരുടെ പരാതി.
Tags :