x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ൻ വ​റു​ത്ത് ന​ൽ​കി​യി​ല്ല; ഭാ​ര്യ​യെ മ​ർ​ദി​ച്ച യുവാവ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 14, 2026 03:06 AM IST | Updated: August 14, 2026 03:06 AM IST

പ്രതീകാത്മക ചിത്രം

റാ​ന്നി: ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം മീ​ൻ വ​റു​ത്ത് ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

റാ​ന്നി ഐ​ത്ത​ല​യി​ലെ വീ​ട്ടി​ൽ ഇ​ന്ന​ലെ​യാ​ണ് ഭാ​ര്യ​ക്ക് ഭ​ർ​ത്താ​വി​ൽനി​ന്നു ക്രൂ​ര മ​ർ​ദ​നം ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത്. ഭാ​ര്യ​യു​ടെ മൊ​ഴി സ്വീ​ക​രി​ച്ച് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർകൂ​ടി​യാ​യ ഭ​ർ​ത്താ​വ് റെ​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ സ്ഥി​ര​മാ​യി ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​യാ​ളാ​യി​രു​ന്നു റെ​ജി​യെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു. വീ​ടി​ന്‍റെ ക​ത​ക് പൂ​ട്ടി​യാ​ണ് ഭാ​ര്യ​യെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

പി​താ​വ് കാ​ണാ​തെ മ​ക​ൾ എ​ടു​ത്ത​താ​യി പ​റ​യു​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​യാ​ൾ​ക്കെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​യ​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up