x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല​കാ​ലം: പ്ര​ത്യേ​ക പൊ​ലി​സ് ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: November 16, 2026 10:59 PM IST | Updated: November 16, 2026 10:59 PM IST

ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ. ​ന​സീം നി​ർ​വ​ഹി​ക്കു​ന്നു.

വ​ണ്ടി​പ്പെ​രി​യാ​ർ: മ​ണ്ഡ​ല​കാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ. ​ന​സീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​യ്യ​പ്പ​ഭ​ക്ത​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വ​ണ്ടി​പ്പെ​രി​യാ​റെ​ന്നും അ​തി​നാ​ലാ​ണ് ഇ​വി​ടെ പ്ര​ത്യേ​കം ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്ന​തെ​ന്നും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി വി​ശ​ദീ​ക​രി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി, കു​ട്ടി​ക്കാ​നം, അ​ഴു​ത, മു​ണ്ട​ക്ക​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി 389 പൊ​ലി​സു​കാ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 10 ഡി​വൈ​എ​സ്പി​മാ​ർ, 20 സി​ഐ​മാ​ർ, 36 എ​സ്ഐ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലു​ട​നീ​ളം 1,114 പൊ​ലി​സു​കാ​ർ സു​ര​ക്ഷാ ചു​മ​ത​ല​യ്ക്ക് ഉ​ണ്ടാ​കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​സ്പി സാം ​ജോ​സ് പ​റ​ഞ്ഞു. അ​യ്യ​പ്പ​ഭ​ക്ത​ർ പ്ര​ധാ​ന​മാ​യി എ​ത്തു​ന്ന പ​രു​ന്തും​പാ​റ, സ​ത്രം എ​ന്നി​വ​ട​ങ്ങ​ളി​ൽ വ​ണ്ടി​പ്പെ​രി​യാ​റി​ലെ പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​വും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പ​രി​ശോ​ധി​ച്ചു.

Tags : Control Room Opened Nttuvishesham Districtnews

Recent News

Corehub Up