x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ങ്ക​ട ഉ​പ​ജി​ല്ല ക​ലോ​ത്സ​വം: ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് ഹാ​ട്രി​ക് കി​രീ​ടം


Published: November 7, 2025 05:08 AM IST | Updated: November 7, 2025 05:08 AM IST

മ​ങ്ക​ട ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് (ഹൈ​സ്കൂ​ൾ വി​ഭാ​ഗം) നേ​ടി​യ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം.

അ​ങ്ങാ​ടി​പ്പു​റം: പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന മ​ങ്ക​ട ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 274 പോ​യി​ന്‍റോ​ടെ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം. 254 പോ​യി​ന്‍റ് നേ​ടി കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് ര​ണ്ടും 249 പോ​യി​ന്‍റോ​ടെ ചെ​റു​കു​ള​ന്പ ഐ​കെ​ടി എ​ച്ച്എ​സ്എ​സ് മൂ​ന്നും സ്ഥാ​നം നേ​ടി.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 297 പോ​യി​ന്‍റോ​ടെ കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തെ​ത്തി.

ചെ​റു​കു​ള​ന്പ ഐ​കെ​ടി​എ​ച്ച്എ​സ്എ​സ് (264 പോ​യി​ന്‍റ്) ര​ണ്ടാം സ്ഥാ​ന​വും മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് (199 പോ​യി​ന്‍റ്) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ 80 പോ​യി​ന്‍റ് വീ​തം നേ​ടി പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ളും മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ളാ​യി. 78 വീ​തം പോ​യി​ന്‍റു​ക​ൾ നേ​ടി കൊ​ഴി​ഞ്ഞി​ൽ എം​എം​എ​സ് യു​പി, പു​ണ​ർ​പ്പ വി​എം​എ​ച്ച്എം​യു​പി, പ​ടി​ഞ്ഞാ​റ്റും​മു​റി ഒ​യു​പി, ചെ​റു​കു​ള​ന്പ കെ​എ​സ്കെ​എം യു​പി എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ൾ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 76 പോ​യി​ന്‍റ് വീ​തം നേ​ടി​യ കു​റു​വ എ​യു​പി, ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്, പു​ത്ത​ന​ങ്ങാ​ടി പി​ടി​എം യു​പി, ക​ട​ന്ന​മ​ണ്ണ എ​യു​പി സ്കൂ​ളു​ക​ൾ മൂ​ന്നാം​സ്ഥാ​നം നേ​ടി.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 61 പോ​യി​ന്‍റോ​ടെ വ​ട​ക്കാ​ങ്ങ​ര ജി​എം​എ​ൽ​പി ഒ​ന്നും 59 പോ​യി​ന്‍റോ​ടെ കൊ​ള​ത്തൂ​ർ എ​ൻ​എ​ൽ​പി ര​ണ്ടും 58 പോ​യി​ന്‍റോ​ടെ പ​ടി​ഞ്ഞാ​റ്റും​മു​റി ജി​എ​ൽ​പി മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. അ​റ​ബി​ക് ക​ലോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കൊ​ള​ത്തൂ​ർ എ​ൻ​എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തെ​ത്തി. യു​പി വി​ഭാ​ഗ​ത്തി​ൽ പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി, പ​ടി​ഞ്ഞാ​റ്റും​മു​റി ഒ​യു​പി, തി​രൂ​ർ​ക്കാ​ട് എ​എം​എ​ച്ച്എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളും എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ളും ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കൊ​ള​ത്തൂ​ർ എ​ൻ​എ​ച്ച്എ​സ്, ചെ​റു​കു​ള​ന്പ ഐ​കെ​ടി എ​ച്ച്എ​സ് സ്കൂ​ളു​ക​ൾ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. യു​പി വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി.

Tags : Mankada Local News Malappuram Nattuvishesham

Recent News

Corehub Up