x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥ​ലം​മാ​റ്റ​ഹ​ത്യ​ക​ൾ​ക്കെ​തി​രേ സി​വി​ൽ സ്റ്റേ​ഷ​ൻ മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: August 14, 2026 01:38 AM IST | Updated: August 14, 2026 01:38 AM IST

മാ​ർ​ച്ച് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: സ്ഥ​ലം​മാ​റ്റ​ഹ​ത്യ​ക​ൾ​ക്കെ​തി​രേ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി. അ​ന്യാ​യ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും മാ​ന​ദ​ണ്ഡ​വി​രു​ദ്ധ​മാ​യ സ്ഥ​ലം​മാ​റ്റം കാ​ര​ണം ജീ​വ​ന​ക്കാ​ർ മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മാ​ർ​ച്ച് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥ​ലം​മാ​റ്റ​ത്തി​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​വ​സാ​നി​പ്പി​ക്കാ​ൻ 2017 ഫെ​ബ്രു​വ​രി​യി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പൊ​തു​മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​ത് അ​ട്ടി​മ​റി​ച്ചാ​ണ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​രെ​പ്പോ​ലും സ്ഥ​ലം​മാ​റ്റു​ന്ന​ത്. മ​നു​ഷ്യ​ത്വ​ര​ഹി​ത സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ്. ഈ ​ന​ട​പ​ടി തു​ട​ർ​ന്നാ​ൽ അ​തി​ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും റി​യാ​സ് പ​റ​ഞ്ഞു. കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ദൈ​ത്യേ​ന്ദ്ര​കു​മാ​ർ, കെ​ജി​ഒ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ധാ​ക​ര​ൻ, കെ​എ​സ്ടി​എ സം​സ്ഥാ​ന ‌വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സ്മി​ജ, കെ​ജി​എ​ൻ​എ സം​സ്ഥാ​ന ‌വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഷീ​ന, പി​എ​സ്‌​സി​ഇ​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മ​ഹേ​ഷ്, എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​സ​ജി​ത്കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​എം. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up