കെപിസിസി വിചാര്‍ വിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ജില്ലാ സെക്രട്ടറി ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: കെപിസിസി വിചാര്‍ വിഭാഗ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. പ്രസിഡന്റ് ബേബിച്ചന് കല്ലറയ്ക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു.
പി.എം. മോഹനന്‍പിള്ള, സെലിന് ബാബു, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, വി.പി. മോഹനൻ, ജോര്‍ജ് പുരയ്ക്കല്‍, വര്‍ഗീസ് ടി. ഏബ്രഹാം, ബാബു ചേരിക്കൽ, പാപ്പച്ചന് കല്ലറയ്ക്കല്‍, ജോസ് കണ്ണമ്പള്ളിൽ, രാജു ചേരിക്കല്‍, ജെയിസണ്‍ മറുകുംമൂട്ടിൽ, ആന്‍ഡ്രൂസ്, ബിബിത പതിനെട്ടില്‍ചിറ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ദിരാഗാന്ധി അനുസ്മരണം
ചങ്ങനാശേരി: കോണ്‍ഗ്രസ് ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, പി.എസ്. രഘുറാം, പി.എച്ച്. നാസർ, ആന്റണി കുന്നുംപുറം, പി.എൻ. നൗഷാദ്, മുന്‍സിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, വൈസ് ചെയര്‍പേഴ്സണ്‍ നെജിയ നൗഷാദ്, ബാബു കുരീത്ര, സിയാദ് അബ്ദുല്‍ റഹ്മാൻ, എം.എ സജാദ്, ബിജി തോമസ്, ജയശ്രീ പ്രഹ്ളാദൻ, ഡെന്നിസ് ജോസഫ്, പി സുരേഷ്, പി എം ഷെഫീഖ്, തോമസ് അക്കര, പി.എച്ച് അഷ്റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :