x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​മ്പ​ല​ത്ത് എം​ഡി​എം​എ മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​ൻ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 14, 2026 12:33 AM IST | Updated: August 14, 2026 12:33 AM IST

അ​ൻ​സ​ർ

ക​ല്ല​മ്പ​ലം: എം​ഡി​എം​എ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​ൻ ക​ല്ല​ന്പ​ല​ത്ത് പി​ടി​യി​ൽ. അ​യി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന വ​ർ​ക്ക​ല മു​ത്താ​ന സ്വ​ദേ​ശി അ​ൻ​സ​ർ (31) ആ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ല്ല​മ്പ​ലം കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ത​സ്‌​ലീ​ന, മു​ഹ​മ്മ​ദ് ഷാ​ൻ, അ​യി​രൂ​ർ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ​തീ​ഷ് എ​ന്നി​വ​ർ​ക്ക് വി​ൽ​പ​ന​യ്ക്കാ​യി വ​ലി​യ അ​ള​വി​ൽ എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത് അ​ൻ​സ​റാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ഒ​ളി​വി​ലാ​യി​രു​ന്ന അ​ൻ​സ​ർ നാ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

ജ​യി​ലി​ലു​ള്ള ഭാ​ര്യ ത​സ്‌​ലീ​ന​യെ സ​ന്ദ​ർ​ശി​ക്കാ​ൻ വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​തി​നി​ടെ ക​ല്ല​മ്പ​ലം പ​രി​ധി​യി​ൽ ഡാ​ൻ​സാ​ഫ് സം​ഘം വാ​ഹ​നം ത​ട​ഞ്ഞ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ല്ല​മ്പ​ലം പോ​ലീ​സി​നു കൈ​മാ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up