x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചു

വെബ് ഡെസ്ക്
Published: October 29, 2026 05:08 AM IST | Updated: October 29, 2026 05:08 AM IST

കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞപ്പോൾ.

ആ​റ്റി​ങ്ങ​ൽ: അ​ഴൂ​രി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചു, സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നീ​ക്കി.
അ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ൽ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്രവർത്തിപ്പിക്കാൻ ന​ട​പ​ടി സ്വീ​ക​രി​ക്കുക, രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക, വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന റോ​ഡു​ക​ൾ പ​ണി​പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ രണ്ടാംഗഡു അനുവദിക്കാത്തതിനാൽ ബു​ദ്ധി​മു​ട്ടു​ന്ന പാ​വ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തു​ക ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തുടങ്ങി യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ യിരുന്നു കോൺഗ്രസ് അംഗ ങ്ങളുടെ പ്രതിഷേധം.

ബി. ​സു​ധ​ർ​മ, കെ. ​ഓ​മ​ന, നെ​സി​യാ സു​ധീ​ർ, ര​ഞ്ജി​ത്ത് പെ​രു​ങ്ങു​ഴി, സ​ജീ​വ് ച​ന്ദ്ര​ൻ എ​ന്നീ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണു സെ​ക്ര​ട്ട​റി​യെ ഓ​ഫി​സി​ൽ ത​ട​ഞ്ഞു​വ​ച്ച​ത്. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ​മ​ര​ക്കാ​രെ നീ​ക്കം ചെ​യ്തു. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ ത്ത​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. നി​സാ​ർ, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ര​ഞ്ജി​ത്ത് പെ​രു​ങ്ങു​ഴി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up