x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​കാ​രോ​ഗ്യം: എ​ച്ച്‌​ഐ​എം യു​പി സ്‌​കൂ​ളി​ല്‍ നാ​ട​കാ​വ​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 3, 2026 05:39 AM IST | Updated: September 3, 2026 05:39 AM IST

ചേ​ലോ​ട് എ​ച്ച്ഐ​എം​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന നാ​ട​കാ​വ​ത​ര​ണം.

വൈ​ത്തി​രി: മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് ചേ​ലോ​ട് എ​ച്ച്ഐ​എം​യു​പി സ്‌​കൂ​ളി​ല്‍ നാ​ട​കാ​വ​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ജീ​വ​ന കോ​ഴി​ക്കോ​ടി​ന്‍റെ​യും ശ്രേ​യ​സ് ബ​ത്തേ​രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലും തു​ടി​താ​ളം പ്ര​ചോ​ദി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​മാ​യി​രു​ന്നു പ​രി​പാ​ടി. പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ജി​ജി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ഷ്‌​ലി, ശ്രേ​യ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​ഞ്ജു, അ​ബ്ദു​ള്‍ സ​ലാം, നീ​തു ടോ​മി, ചി​ഞ്ചു റോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ഇ. ഷം​സു​ദ്ദീ​ന്‍ സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ആ​ന്‍​ഡ്രി​യ നെ​സ്‌​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Mental Health

Recent News

Corehub Up