x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ കൈ​ കോ​ർ​ത്ത​ത് മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ

വെബ് ഡെസ്ക്
Published: November 2, 2026 10:34 PM IST | Updated: November 2, 2026 10:34 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തൂ​ഫാ​ന്‍ റാ​ലി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു. ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക

കാ​ഞ്ഞി​ര​പ്പ​ള്ളി: ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​സ​മൂ​ഹം ഒ​ന്നാ​യി കൈ​കോ​ർ​ത്ത​പ്പോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി സാ​ക്ഷി​യാ​യ​ത് വ​ലി​യൊ​രു ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ന്. ക​ത്തു​ന്ന വെ​യി​ലി​നെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് ല​ഹ​രി​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് തൂ​ഫാ​ൻ സ​മ്മി​റ്റ് റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി ല​ഹ​രി​ക്കെ​തി​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ക്ത​മാ​യ നി​ല​പാ​ടി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​യി. ലോ​റേ​ഞ്ച് മേ​ഖ​ല​യി​ലെ മു​പ്പ​തോ​ളം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ല​ഹ​രി​യു​ടെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും ല​ഹ​രി​വി​രു​ദ്ധ​സ​ന്ദേ​ശം കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
ല​ഹ​രി​ക്കെ​തി​രേ പ്ര​തി​ജ്ഞ​യെ​ടു​ത്ത് മു​ന്നേ​റി​യ വി​ദ്യാ​ർ​ഥി​ക​ൾ, ല​ഹ​രി​മു​ക്ത​മാ​യ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഓ​രോ​രു​ത്ത​ർ​ക്കു​മു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ വ​രെ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്തം റാ​ലി​ക്ക് വ​ലി​യ ജ​ന​കീ​യ മു​ഖം ന​ൽ​കി.
കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സ്, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, എ​കെ​ജെ​എം എ​ച്ച്എ​സ്എ​സ്, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ൾ, ഇ​ട​ക്കു​ന്നം മേ​രി​മാ​താ പ​ബ്ലി​ക് സ്കൂ​ൾ, ഇ​ള​ങ്ങോ​യി ഹോ​ളി​ഫാ​മി​ലി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, റാ​ന്നി സി​റ്റ​ഡ​ൽ പ​ബ്ലി​ക് സ്കൂ​ൾ, പാ​ല​ന്പ്ര അ​സം​പ്ഷ​ൻ എ​ച്ച്എ​സ്, എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, കാ​ള​കെ​ട്ടി എ​എം എ​ച്ച്എ​സ്എ​സ്, ദി ​കാ​ഞ്ഞി​ര​പ്പ​ള്ളി ഹെ​റി​ട്ടേ​ജ് സ്കൂ​ൾ, ആ​ന​ക്ക​ല്ല് ദി ​ഗാ​ർ​ഡ​ൻ സ്കൂ​ൾ, കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്, ഇ​ഞ്ചി​യാ​നി ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്, കൊ​ല്ല​മു​ള ലി​റ്റി​ൽ ഫ്ല​വ​ർ പ​ബ്ലി​ക് സ്കൂ​ൾ, എ​ലി​വാ​ലി​ക്ക​ര സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്, ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്, കൂ​വ​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി കോ​ള​ജ്, കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ്, സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്, ഹോ​ളി എ​യ്ഞ്ച​ൽ​സ് കോ​ള​ജ്, മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി, മു​ണ്ട​ക്ക​യം എം​എം​ടി ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

സം​​ഘാ​​ട​​ന ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍​ക്ക് ജി​​ല്ലാ പൊ​​ലി​​സ് ചീ​​ഫ് സാ​​ബു മാ​​ത്യു, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി റി​​ജോ പി. ​​ജോ​​സ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സി​​ഐ കെ.​​എ​​ല്‍. മ​​ഹേ​​ഷ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​സ്‌​​ഐ ഗൗ​​തം ഹ​​രി, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​രി​​ക​​ളാ​​യി.

വി​​കാ​​രി ജ​​ന​​റാ​​ള്‍​മാ​​രാ​​യ ഫാ.​​ഡോ. ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം, ഫാ.​​ഡോ. സെ​​ബാ​​സ്റ്റ്യ​​ന്‍ കൊ​​ല്ലം​​കു​​ന്നേ​​ല്‍, പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ. ​​ഫി​​ലി​​പ്പ് ത​​ട​​ത്തി​​ല്‍, ചാ​​ന്‍​സ​​ല​​ര്‍ ഫാ. ​​മാ​​ത്യു ശൗ​​ര്യാം​​കു​​ഴി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി ഫാ.​​ഡോ. കു​​ര്യ​​ന്‍ താ​​മ​​ര​​ശേ​​രി, പി​​ആ​​ര്‍​ഒ ഫാ. ​​സ്റ്റാ​​ന്‍​ലി പു​​ള്ളോ​​ലി​​ക്ക​​ല്‍, മീ​​ഡി​​യ കോ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ഫാ. ​​നോ​​ബി വെ​​ള്ളാ​​പ്പ​​ള്ളി, രൂ​​പ​​ത പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി പ്ര​​ഫ. ബി​​നോ പി. ​​ജോ​​സ്, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി അ​​ഡ്വ. ഷാ​​ന്‍​സി ഫി​​ലി​​പ്പ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് ഹൈ​​സ്‌​​കൂ​​ള്‍ ഹെ​​ഡ്മാ​​സ്റ്റ​​ര്‍ പി.​​ജെ. തോ​​മ​​സ്, ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ബി​​നോ​​യി പി. ​​ജോ​​സ​​ഫ്, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​തി​​നി​​ധി​​ക​​ള്‍, പൊ​​ലി​​സ് അ​​ധി​​കാ​​രി​​ക​​ള്‍ എ​​ന്നി​​വ​​രു​​ള്‍​പ്പെ​​ടു​​ന്ന സം​​ഘാ​​ട​​ക സ​​മി​​തി​​യി​​ലെ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ള്‍ റാ​​ലി​​യു​​ടെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി.

K-Rail Survey

Tags :

Recent News

Corehub Up