x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ​ൽ സെ​ന്‍റ​ർ ഫോ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 2, 2026 10:45 PM IST | Updated: November 2, 2026 10:45 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ത​ണ​ൽ സെ​ന്‍റ​ർ ഫോ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: സാ​മൂ​ഹി​ക ശ​ക്തീ​ക​ര​ണ​ത്തി​നും ഭി​ന്ന​ശേ​ഷി പ​രി​ച​ര​ണ​ത്തി​നും പു​ത്ത​ൻ മാ​തൃ​ക​യാ​ണ് ത​ണ​ൽ എ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ത​ണ​ൽ സെ​ന്‍റ​ർ ഫോ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​ർ​ന്നു​പോ​കു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ക്കാ​നും ശാ​സ്ത്രീ​യ​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ പു​തി​യൊ​രു ജീ​വി​തം തി​രി​കെ ന​ൽ​കാ​നും ഇ​ത്ത​രം പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ, മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള​വ​ർ, രോ​ഗ​ങ്ങ​ൾ മൂ​ല​വും അ​പ​ക​ട​ങ്ങ​ൾ മൂ​ല​വും കി​ട​പ്പി​ലാ​യ​വ​ർ എ​ന്നി​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ത​ണ​ലി​ന്‍റെ ഈ ​സം​രം​ഭ​ത്തി​ന് സാ​ധി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​വി. ഇ​ദ്രീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ റോ​ണി കെ. ​ബേ​ബി, എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സി​റി​യ​ക് തോ​മ​സ്, ത​ണ​ൽ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് സൗ​ത്ത് കേ​ര​ള റീ​ജ​ണ​ൽ ഹെ​ഡ് എം.​പി. ജാ​ഫ​ർ, സ​ൽ​സാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം. ​സ​ലാ​ഹു​ദീ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി. ​ജീ​രാ​ജ്, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല, ത​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ ഹ​ക്കീം, പി.​എ​ച്ച്. ഷാ​ജ​ഹാ​ൻ, ടി.​എം. ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up