ഓവറോള്‍ ജേതാക്കളായ നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച് എസ് എസ് ടീമിന് സി.കെ ഹരീന്ദ്രന്‍ എംഎല്‍എ ട്രോഫി സമ്മാനിക്കുന്നു.
നെയ്യാറ്റിൻകര : നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് പരിസമാപ്തിയായി. കലോത്സവത്തിന്റെ ആതിഥേയ വിദ്യാലയങ്ങളിലൊന്നായ നെയ്യാറ്റിന്‍കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 481 പോയിന്റോടെ കലാകിരീടം സ്വന്തമാക്കി.
388 പോയിന്റ് നേടിയ നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോൺവെന്റ് ഫോർ ഗേൾസ് എച്ച് എസ് എസ് രണ്ടാം സ്ഥാനത്തെത്തി. എൽ പി വിഭാഗം ജേതാക്കളും സെന്റ് തെരേസാസ് കോൺവെന്റ് സ്കൂളാണ്. യുപി, എച്ച് എസ് വിഭാഗത്തില്‍ ഗവ. ഗേള്‍സ് എച്ച് എസ് എസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം, അറബി കലോത്സവം എന്നിവയില്‍ അരുമാനൂര്‍ എം.വി എച്ച് എസ് എസ്, സംസ്കൃത കലോത്സവത്തിൽ വ്ളാത്താങ്കര വൃന്ദാവൻ എച്ച്എസ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നെയ്യാറ്റിന്‍കര ഗവ. എച്ച് എസ് എസ്, ഗവ. ഗേള്‍സ് എച്ച് എസ് എസ്, ഗവ. ജെബിഎസ് എന്നിവിടങ്ങളിലായി സംഘടിപ്പിച്ച കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനം സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ കെ. കെ ഷിബു അധ്യക്ഷനായിരുന്നു.
പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് നിർമല, ജനറൽ കൺവീനർമാരായ ജി. ദീപ, പി.ആര് ദീപ്തി, എം. പ്രഭ, ബിപിസി വി. സുരേഷ്, എ ഇ ഒ സുന്ദർദാസ്, കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : win Arts crown Nattuvishesham DistrictNews DeepikaNews