ചെയര്‍പേഴ്സണ്‍ ജൂലി സാബു ഓലിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ജില്ലാ വനിതാ-ശിശു വികസന ഓഫീസ് സങ്കല്പ്- ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അവകാശങ്ങള്‍, ശിശു സംരക്ഷണം, ലിംഗസമത്വം, വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്കി ഇടയാറന്മുള എഎംഎം എച്ച്എസ്എസില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ജൂലി സാബു ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ.എസ്. രാജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി. എസ്. തസ്നീം, പിടിഎ വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ആശ പി. മാത്യു, ഡിഎച്ച്ഇഡബ്ല്യു ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ എന്നിവര്‍ പ്രസംഗിച്ചു.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്പെഷ്യലിസ്റ്റും ട്രെയിനറുമായ എ. പി. ജോബി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ പി. ദേവിചന്ദന, ചൈല്‍ഡ് ഹെല്പ് ലൈന്‍ കൗണ്‍സിലര്‍ അനൂപ് രാജ് എന്നിവര്‍ ക്ലാസ്നയിച്ചു.
Tags : Girl Child and Celebration Nttuvishesham Districtnews