ചാത്തന്നൂര്‍: ജനങ്ങളുടെ കൂടെ ജീവിച്ച ജനനേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെപിസി സി ജനറല്‍ സെക്രട്ടറി അഡ്വ.എ. ഷാനവാസ്ഖാന്. അഡ്വ. ടി.ജി. വിശ്വനാഥന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലുവാതുക്കലില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ കെപി സിസി അംഗവും ടി. ജി. വിശ്വനാഥന് ഫൗണ്ടേഷന് ചെയര്‍മാനുമായ നെടുങ്ങോലം രഘു അധ്യക്ഷനായി.
കെപിസിസി നിര്‍വാഹക സമിതി അംഗം എന്‍.ജയചന്ദ്രന്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജന്, ഡിസിസി ജനറല്‍ സെക്രട്ടറി കെ.ബി. ഷഹാല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനുകുമാര്‍, യുഡിഎഫ് മണ്ഡലം ചെയര്മാന്മാരായ വി. സുരേഷ് ബാബു, ജി. അഭിലാഷ് കുമാര്‍, ഗ്രാമപഞ്ചായത്തംഗം ആര്.ഡി. ലാല്‍, എ.എസ്. ബഷീര്‍, കെ. മോഹനന്, സുധീര്‍കുമാര്‍, അജിത് ലാല്‍, ലൈജു കല്ലുവാതുക്കല്‍, ആരിഫ് പരവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാരിപ്പള്ളി: രാജീവ് ഗാന്ധി ചാരിറ്റബിള്‍ സൊസൈറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രസിഡന്റ് ബിനു ആര്. കുറുപ്പ് ഉദ്ഘാടനം ചെയ്തു സെക്രട്ടറി സുധീര്‍ കല്ലുവാതുക്കല്‍ അധ്യക്ഷത വഹിച്ച പാരിപ്പള്ളി മെഡിക്കല്‍ കോളജിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു യോഗത്തില്‍ ശാര്ങദാസ്, റസാക്ക്, പ്രസാദ്, സൗമ്യ, ബിന്ദു തുടങ്ങിയവര്‍ പ്രസം ഗിച്ചു.
കുണ്ടറ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചരമദിനം കുണ്ടറ മണ്ഡലം കോണ്‍ഗ്രസ് മുളവന ഒന്നാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. പുഷ്പാര്‍ച്ചനയും അനുസ്മരണവും ജില്ലാ പഞ്ചായത്ത് അംഗം വത്സല സതീശന് ഉദ്ഘാടനം ചെയ്യ്തു. വാര്‍ഡ് പ്രസിഡന്റ് കെ.എം. ഫിലിപ്പിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം സരിനി അനില്‍, സി.പി. മന്മഥന്നായര്, വൈ. റോയി, ലിസി സാം, വാറൂര്‍. ജി.തങ്കച്ചന്, മോഹന്‍ ഫിലിപ്പ്, കെ.ജി.ജിജിമോന്, ജി.ബൈജു എന്നിവര്‍ പ്രസംഗിച്ചു. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന്് മുളവന എസ്എസ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കും.
Tags : Oommen Chandy commemoration