ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് നിവേദനം നൽകുന്നു.
കൂരാച്ചുണ്ട്: കാട്ടുപന്നിവേട്ട നടത്തുന്നതിനായി പഞ്ചായത്തിലെ എം പാനൽ ഷൂട്ടർമാരെ നിയോഗിക്കുമ്പോൾ ഷൂട്ടർമാർ അവരുടെ വില്ലേജ് പരിധിയുടെ പുറത്ത് പ്രവർത്തിക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയ്ക്ക് നിവേദനം നൽകി.
എംപാനൽ ഷൂട്ടർമാർ തങ്ങളുടെ വില്ലേജിൽ മാത്രമേ കാട്ടുപന്നികളെ വെടിവയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാവുയെന്ന് കളക്ടറുടെ ഉത്തരവുണ്ടായിരുന്ന സാഹചര്യത്തിലാണ് നിവേദനം നൽകിയത്.
നാൽപതോളം ഷൂട്ടർമാർ കൂരാച്ചുണ്ട് പഞ്ചായത്തിന്റെ എം പാനൽ ലിസ്റ്റിലുണ്ട്. അതിൽ രണ്ടു പേർ മാത്രമാണ് കൂരാച്ചുണ്ട് വില്ലേജ് പരിധിയിലുള്ളത്. ഇത് കാട്ടുപന്നി വേട്ടയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനാലാണ് കളക്ടർക്ക് നിവേദനം നൽകിയത്. പ്രശ്നപരിഹാരത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയതായി പ്രസിഡന്റ് സിനി ജിനോ അറിയിച്ചു. പഞ്ചായത്തംഗം ബിന്ദു കുര്യൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പി. മനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്.