x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പതി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ൽ ക​ര​ട് സ​മീ​പ​ന​രേ​ഖ വ്യ​ക്ത​ത​യി​ല്ല: എ​ൽ​ഡി​എ​ഫ് ജ​ന​കീ​യ കൂ​ട്ട​ായ്മ

വെബ്ഡസ്ക്
Published: November 29, 2026 06:53 AM IST | Updated: November 29, 2026 06:53 AM IST

എ​ൽ​ഡി​എ​ഫ് പാ​ല​ക്കാ​ട് മ​ണ്ഡ​ലം ജ​ന​കീ​യ കൂ​ട്ടാ​യ്മ കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.കെ. ​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: സ​ഹാ​നു​ഭൂ​തി​യോ​ടു​കൂ​ടെ സ​ദ്ഭ​ര​ണം എ​ന്നു​പ​റ​ഞ്ഞ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ൽ ക​ര​ട് സ​മീ​പ​ന രേ​ഖ പു​റ​ത്തി​റ​ക്കി​യ​ത് വ്യ​ക്ത​മാ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് ഇ​ല്ലാ​തെ​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് പാ​ല​ക്കാ​ട് മ​ണ്ഡ​ലം ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2026-2027ൽ 16 ​ല​ക്ഷം കോ​ടി രൂ​പ മൂ​ല്യ​മു​ള്ള സം​സ്ഥാ​ന സ​മ്പ​ദ് വ്യ​വ​സ്ഥ​യെ 2032 ആ​കു​മ്പോ​ഴേ​ക്കും 28 ല​ക്ഷം കോ​ടി രൂ​പ ആ​ക്കാ​നും പ്ര​തി​വ​ർ​ഷം 7 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്ക് കൈ​വ​രി​ക്കാ​നും ല​ക്ഷ്യ​മി​ടു​മെ​ന്ന് ആ​സൂ​ത്ര​ണ ബോ​ർ​ഡ് പു​റ​ത്തി​റ​ക്കി​യ സ​മീ​പ​ന രേ​ഖ പ​റ​യു​ന്ന​ത് സ​ത്യ​സ​ന്ധ​ത ഇ​ല്ലാ​തെ​യാ​ണ്.

സ​ർ​ക്കാ​ർ വി​ഭ​വ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വീ​തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം സ​മ്പ​ദ് വ്യ​വ​സ്ഥ​യെ വ​ള​ർ​ത്തു​ക​യാ​ണ് സ​മീ​പ​ന​രേ​ഖ കാ​ണി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ മാ​ത്രം മു​ഖ്യ​സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​ൽ നി​ന്നും തീ​ർ​ച്ച​യാ​യും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​പ​ട്യ​മു​ഖം പു​റ​ത്ത​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

അ​തു​കൊ​ണ്ട് പൊ​തു ഖ​ജ​നാ​വി​ൽ നി​ന്ന് പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ഭ​വ​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു​കൊ​ണ്ട് വീ​തി​ച്ചു കൊ​ടു​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും കു​ശ​ല​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​കെ. നൗ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്ന​ണി നേ​താ​ക്ക​ളാ​യ മു​ര​ളി താ​രേ​ക്കാ​ട്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ, ബ​ഷീ​ർ, ഓ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Five Year Plan Nattuvishesham DistrictNews

Recent News

Corehub Up