x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് മാ​ര​ത്ത​ൺ ജേ​ഴ്സി​യും മെ​ഡ​ലും പ്ര​കാ​ശ​നം ചെ​യ്തു

വെബ്ഡസ്ക്
Published: November 29, 2026 06:55 AM IST | Updated: November 29, 2026 06:55 AM IST

ഫോ​ർ​ട്ട് റ​ണ്ണേ​ഴ്സ് ക്ല​ബ് ന​ട​ത്തു​ന്ന റ​ബ്ഫി​ല പാ​ല​ക്കാ​ട് മാ​ര​ത്ത​ണി​ന്‍റെ ജേ​ഴ്സി​യും മെ​ഡ​ലും റ​ബ്ഫി​ല മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്യുന്നു.

പാ​ല​ക്കാ​ട്: ഫോ​ർ​ട്ട് റ​ണ്ണേ​ഴ്സ് ക്ല​ബ്ബ് പാ​ല​ക്കാ​ട് ഡി​സം​ബ​ർ ആ​റി​ന് ന​ട​ത്തു​ന്ന റ​ബ്ഫി​ല പാ​ല​ക്കാ​ട് മാ​ര​ത്ത​ണി​ന്‍റെ ജേ​ഴ്സി​യും മെ​ഡ​ലും റ​ബ്ഫി​ല മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഡി​സം​ബ​ർ ആ​റി​ന് വി​ക്ടോ​റി​യ കോ​ള​ജ് മൈ​താ​നി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് അ​വി​ടെ സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് മാ​ര​ത്ത​ൺ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 21 കി​ലോ​മീ​റ്റ​ർ ഹാ​ഫ് മാ​ര​ത്ത​ണും 10 കി​ലോ​മീ​റ്റ​ർ മാ​ര​ത്ത​ണും മ​ത്സ​ര​യി​ന​ങ്ങ​ളാ​യി ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി നാ​ല് ല​ക്ഷം രൂ​പ​യോ​ളം സ​മ്മാ​ന​മാ​യി ന​ൽ​കും.

മാ​ര​ത്ത​ണോ​ട​നു​ബ​ന്ധി​ച്ച് 5 കി​ലോ​മീ​റ്റ​ർ ഫാ​മി​ലി ഫ​ൺ റ​ണ്ണും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​ര​ത്ത​ണി​ൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി നാ​ലാ​യി​ര​ത്തി​ല​ധി​കം അ​ത് ല​റ്റു​ക​ൾ പ​ങ്കെ​ടു​ക്കും. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഫോ​ർ​ട്ട് റ​ണ്ണേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി എ​ൽ. ന​ട​രാ​ജ​ൻ, റേ​സ് ഡ​യ​റ​ക്ട​ർ കെ.​സി. അ​ജ​യ്, ഫോ​ർ​ട്ട് പെ​ഡ​ലൈ​സ് സെ​ക്ര​ട്ട​റി ജ​യ​റാം, കിം​സ് അ​വൈ​റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് ഡോ​ക്ട​ർ സാ​വി​ത്രി, എ​ൻ​എ​സ്എ ജ്വ​ല്ല​റി ഉ​ട​മ സ​ഞ്ജ​യ്, ക്ല​ബ്ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Palakkad Marathon Nattuvishesham DistrictNews

Recent News

Corehub Up