ചങ്ങനാശേരി: അതിരൂപതയുടെ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളിയുടെ കൂദാശയും ആദ്യബലിയര്പ്പണവും ബസിലിക്ക പ്രഖ്യാപനവും 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുമെന്ന് വികാരി ജനറാളും തീര്‍ഥാടനകേന്ദ്രം റെക്ടറുമായ മോണ്‍. മാത്യു ചങ്ങങ്കരി, അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേയ്ക്കല്‍, വികാരി ഫാ. ജേക്കബ് വാരിക്കാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
21ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം കൂദാശ കര്‍മത്തിന് മുഖ്യകാര്‍മികനായിരിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും. ബിഷപ്പുമാരും അതിരൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ബസിലിക്കാ പ്രഖ്യാപനം നടത്തും.
22ന് രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് മുണ്ടകത്തില്‍. രാവിലെ ഏഴിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കല്‍ക്കുരിശിന്റെ വെഞ്ചരിപ്പു കര്‍മം നിര്‍വഹിക്കും.
9.30ന് ബിഷപ് മാര്‍ തോമസ് പാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊടിമരം വെഞ്ചരിപ്പ്കര്മം നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3.15ന് ചങ്ങനാശേരി ചന്തക്കടവിലുള്ള കുരിശുപള്ളിയില്നിന്ന് അതിരൂപത യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ ജപമാല മഹാറാലി ആരംഭിച്ച് പാറേല്‍പള്ളിയില്‍ എത്തിച്ചേരും. അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
6.30ന് എസ്ബി കോളജ് മൈതാനത്ത് അല്‍ഫോന്‍സ് ജോസഫ്, സ്റ്റീഫന്‍ ദേവസി എന്നിവരുടെ നേതൃത്വത്തില്‍ ക്രസ്റ്റ്യന്‍ ബാന്‍ഡ് അരങ്ങേറും.
23ന് അമലോത്ഭവമാതാ
പള്ളി കൂദാശ
23ന് പാറേല്‍ അമലോത്ഭവമാതാ പള്ളി കൂദാശയ്ക്കും വിശുദ്ധകുര്‍ബാനയ്ക്കും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, മോണ്‍. മാത്യു ചങ്ങങ്കരി, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. മാര്ട്ടിന് കുരിശിങ്കല്‍, ഫാ. വര്‍ഗീസ് പുതുവേലില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
24ന് വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന മോണ്‍. ആന്റണി എത്തയ്ക്കാട്ട്. ആറിന് സാംസ്കാരിക സമ്മേളനം.
25ന് വൈകുന്നേരം 4.30ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ആറിന് നിത്യാരാധന കപ്പേളയുടെയും കുമ്പസാരവേദിയുടെയും വെഞ്ചരിപ്പുകര്‍മം മുന്‍ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി നിര്‍വഹിക്കും. എസ്ബി കോളജ് ഗ്രൗണ്ടില്‍ 6.30ന് ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന സ്റ്റേജ് ഷോ അമ്മയോടൊപ്പം. 26ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന മോണ്‍. സ്കറിയ കന്യാക്കോണില്‍.
27ന് മാര്‍ മാത്യു മാക്കില്‍, മോണ്‍. സിറിയക് കണ്ടങ്കരി എന്നിവരുടെ അനുസ്മരണം 4.30ന് വിശുദ്ധകുര്‍ബാനയും തീര്‍ഥജല കിണറിന്റെ വെഞ്ചരിപ്പും നടക്കും. വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര കാര്‍മികത്വം വഹിക്കും.
ഡിസംബര്‍ എട്ടിന് അമലോത്ഭവ തിരുനാള്‍. വൈകുന്നേരം 4.30ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
24ന് പാറേല്‍ എമ്മേ ദ മ്ശിഹ ഭൂഗര്‍ഭ കപ്പേളയുടെ കൂദാശകര്മത്തിനും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് കാര്‍മികത്വം വഹിക്കും.
കോ വികാരി ഫാ. ടെജി പുതുവീട്ടില്‍കളം, പിആര്‍ഒ ഫാ. ജയിംസ് കൊക്കാവയലില്‍, മീഡിയ കണ്‍വീനര്‍ ഫാ. ജോജിന്‍ ഇലഞ്ഞക്കല്, ജോയിന്റ് കണ്‍വീനര്‍ ജോസുകുട്ടി കുട്ടംപേരൂര്‍, കൈക്കാരന്മാരായ പ്രിന്‍സ് കുട്ടംപേരൂര്‍, സിറിയക് കളത്തിപറമ്പില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സാംസ്കാരിക
സമ്മേളനം 24ന്
പാറേല്പ്പള്ളിയുടെ കൂദാശയോടനുബന്ധുച്ച് 24ന് വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.
ശിവഗിരി മഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംഭരാനന്ദ, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പി.എസ് ശ്രീധരന് പിള്ള, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എം.പി, വിനു ജോബ് എംഎല്‍എ, മുന്‍മന്ത്രി വി.എന്‍.വാസവന്, മുനിസിപ്പല്‍ ചെയര്പേഴ്സന് ജോമി ജോസഫ്, എന്‍എസ്എസ് താലൂക്ക് യൂണിയന്‍പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശോഭന വിശ്വംഭരന്, റെക്ടര്‍ ഫാ. മാത്യു ചങ്ങങ്കരി, ജോയിന്റ് കണ്‍വീനര്‍ ഡോ. റൂബിള്‍ രാജ് എന്നിവര്‍ പ്രസംഗിക്കും.