x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ കി​ഡ്‌​സ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാമ്പ്യൻഷിപ്പ് : സോ​ഫി​യ ഇ​ന്‍റർ‍​നാ​ഷ​ണ​ലി​നും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നും കി​രീ​ടം

വെബ്ഡസ്ക്
Published: November 29, 2026 05:17 AM IST | Updated: November 29, 2026 05:17 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ല: മു​ത്തൂ​ര്‍് ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ സ​മാ​പി​ച്ച അ​ഞ്ചാ​മ​ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ കി​ഡ്‌​സ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ല്ല​പ്പ​ള്ളി സോ​ഫി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളും ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ അ​ടൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം (ഷി​ഫ്റ്റ് 2) ടീ​മും ജേ​താ​ക്ക​ളാ​യി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ആ​തി​ഥേ​യ​രാ​യ തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​നെ 12-10 എ​ന്ന സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സോ​ഫി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ കി​രീ​ടം ചൂ​ടി​യ​ത്. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം (ഷി​ഫ്റ്റ് 1)നെ ( 24 -18) ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം (ഷി​ഫ്റ്റ് 2) ചാ​മ്പ്യ​ന്മാ​രാ​യ​ത്. ജി​ല്ല​യി​ലെ ഒ​ന്‍​പ​ത് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ടീ​മു​ക​ളും നാ​ല് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ടീ​മു​ക​ളു​മാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ സെ​മി ഫൈ​ന​ലി​ല്‍ തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​നെ (24 -21) പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ (ഷി​ഫ്റ്റ് 1)ഉം, ​കു​റി​യ​ന്നൂ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​ക്കാ​ദ​മി​യെ (2217) തോ​ല്‍​പ്പി​ച്ച് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം (ഷി​ഫ്റ്റ് 2)ഉം ​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സെ​മി​യി​ല്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം (ഷി​ഫ്റ്റ് 2)നെ (18 - 12) ​സോ​ഫി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളും തി​രു​വ​ല്ല വൈ​എം​സി​എ​യെ (22 -10) ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളും പ​രാ​ജ​യ​പ്പെ​ടു​ത്തി.

നേ​ര​ത്തെ ന​ട​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ കു​റി​യ​ന്നൂ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​ക്കാ​ദ​മി തി​രു​വ​ല്ല വൈ​എം​സി​എ​യെ​യും (26 - 12), കേ​ന്ദ്രീ​യ വി​ദ്യാ​ല​യം (ഷി​ഫ്റ്റ് 1) ടൗ​ണ്‍ ക്ല​ബ് കു​റി​യ​ന്നൂ​രി​നെ​യും (20 - 13), കേ​ന്ദ്രീ​യ വി​ദ്യാ​ല​യം (ഷി​ഫ്റ്റ് 2) മ​ല്ല​പ്പ​ള്ളി സോ​ഫി​യ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​നെ​യും (22 - 14) പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​വി​ലെ ന​ട​ന്ന പ്രീ-​ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ത്തി​ല്‍ വ​ള​ഞ്ഞ​വ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​നെ 17-6ന് ​തോ​ല്പി​ച്ചാ​ണ് കു​റി​യ​ന്നൂ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​ക്കാ​ദ​മി ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്.പാ​ല​ക്കാ​ട് ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ഞ്ചാ​മ​ത് സം​സ്ഥാ​ന കി​ഡ്‌​സ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ലാ ടീ​മു​ക​ളെ ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ജോ​ര്‍​ജ് സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന ച​ട​ങ്ങി​ല്‍ ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജെ​യിം​സ് മു​ല്ല​ശേ​രി വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പാ​ണ് ട്രോ​ഫി​ക​ള്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​ത്. അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ണ്‍,ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് പി​ആ​ര്‍​ഒ സു​ജി കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District Kids Basketball nattu vishesham local news Titles for Sophia International Kendriya Vidyalaya

Recent News

Corehub Up