x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രിൽനി​ന്നു മു​ങ്ങി​യ​യാ​ളെ കു​മ​ര​ക​ത്തു ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: September 18, 2026 04:31 AM IST | Updated: September 18, 2026 04:31 AM IST

പ്രതീകാത്മക ചിത്രം

കു​മ​ര​കം: തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ചി​കി​ത്സ​യ്ക്കി​ടെ മു​ങ്ങി​യ​യാ​ളെ കു​മ​ര​ക​ത്തു​നി​ന്നു ക​ണ്ടെ​ത്തി. തൃ​ശൂ​ർ സ്വ​ദേ​ശി ബാ​ദു​ഷ(44)​യെ​യാ​ണ് കു​മ​ര​കം പൊ​ലി​സ് തൃ​ശൂ​ർ പൊ​ലി​സി​നു കൈ​മാ​റി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന കോ​ട്ട​യം മ​ല​രി​ക്ക​ലി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ മ​ല​രി​ക്ക​ൽ എ​ത്തി​യ ബാ​ദു​ഷ ഇ​വി​ടെ​നി​ന്നു വ​ള്ളം ത​ട്ടി​യെ​ടു​ത്ത് ആ​ന്പ​ൽ​പാ​ട​ത്തു​കൂ​ടി യാ​ത്ര ചെ​യ്യാ​ൻ ശ്ര​മി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് കു​മ​ര​കം പൊ​ലി​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സി​ഐ പ്ര​സാ​ദ് എ​ബ്ര​ഹാം വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​യാ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മു​ങ്ങി​യ​താ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ബാ​ദു​ഷ​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൃ​ശൂ​ർ സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Tags : District News Nattuvishesham missing Kumarakom

Recent News

Corehub Up