x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പു​ഴ കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ന്‍ ഓ​ഫീ​സ് മാ​റ്റ​ണം: വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍

വെബ് ഡെസ്ക്
Published: August 14, 2026 01:19 AM IST | Updated: August 14, 2026 01:19 AM IST

പ്രതീകാത്മക ചിത്രം

കു​ണ്ട​റ: കു​ണ്ട​റ ഇ​ല​ക്ട്രി​ക്ക​ല്‍ ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള പെ​രു​മ്പു​ഴ കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ന്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​ടി​യു​സി) പെ​രു​മ്പു​ഴ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലു​ള്ള ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നും മെ​റ്റീ​രി​യ​ലു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ക, ഗു​ണ​നി​ല​വാ​ര​മു​ള്ള മെ​റ്റീ​രി​യ​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​ബി​നു പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി വൈ. ​ബി​നു​മോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജെ. ​വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ദി​ലീ​പ്കു​മാ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up