x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടുവയെ പിടിക്കാൻ ചോ​ള​മു​ണ്ട​യി​ല്‍ കൂ​ട് സ്ഥാ​പി​ക്കാ​ന്‍ നി​വേ​ദ​നം

വെബ് ഡെസ്ക്
Published: August 14, 2026 02:22 AM IST | Updated: August 14, 2026 02:22 AM IST

നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡിഎ​ഫ്ഒ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കു​ന്നു.

എ​ട​ക്ക​ര: കാ​ര​പ്പു​റം ചോ​ള​മു​ണ്ട​യി​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. വ​നാ​തി​ര്‍​ത്തി​യി​ലെ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ​ക്ക് നി​വേ​ദ​നം ന​ല്‍​കി.
പ്ര​സി​ഡ​ന്‍റ്് ടി.​കെ. ഹ​ഫ്സ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ്് വി.​പി. അ​ബ്ദു​റ​ഹ്‌​മാ​ന്‍, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​പി. റ​ഷീ​ദ​ലി, എം. ​റ​സി​യ മോ​ള്‍, വാ​ര്‍​ഡം​ഗം റീ​ന സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചോ​ള​മു​ണ്ട​യി​ല്‍ പൊ​റ്റ​യി​ല്‍ മൂ​സ​യു​ടെ മേ​യാ​ന്‍ വി​ട്ട ക​റ​വ​പ്പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. മൂ​സ ബ​ഹ​ളം വ​ച്ച​തോ​ടെ പ​ശു​വി​നെ ഉ​പേ​ക്ഷി​ച്ച് ക​ടു​വ കാ​ട്ടി​ലേ​ക്ക് ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. അ​തി​ന് ശേ​ഷ​വും പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up