പ്രതീകാത്മക ചിത്രം
ഊട്ടി: അതികരട്ടിയില് പൊലിസുകാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നെടികാട് സ്വദേശി സന്തോഷിനെയാണ്(24) അറസ്റ്റു ചെയ്തത്.
സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദിക്കുന്നുവെന്ന ഭാര്യയുടെ പരാതിയില്‍ വീട്ടിലെത്തിയ പൊലിസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് കത്തി കാട്ടി ഭീഷണി മുഴക്കിയത്.