x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കാ​ട്ടാ​ന സാ​ന്നി​ധ്യം; ളാ​ഹ​യി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം

വെബ് ഡെസ്ക്
Published: October 28, 2026 10:37 PM IST | Updated: October 28, 2026 10:37 PM IST

ളാ​ഹ: കാ​ട്ടാ​ന​യു​ടെ സ്ഥി​ര സാ​ന്നി​ധ്യ​മു​ള്ള ളാ​ഹ​യി​ൽ വ​നം​വ​കു​പ്പ് ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന​യു​ടെ മു​ന്പി​ൽ​പെ​ട്ട ര​ണ്ടു​പേ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഒ​രാ​ളെ ആ​ന ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു​ശേ​ഷം ഭീ​തി​യി​ലാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യാ​ണ് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ന്നെ വ​ന​പാ​ല​ക സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം കൂ​ടി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. കാ​ട്ടാ​ന​യു​ടെ സ്ഥി​ര സാ​ന്നി​ധ്യ​മു​ള്ള നി​ര​വ​ധി മേ​ഖ​ല​ക​ൾ ശ​ബ​രി​മ​ല പാ​ത​യോ​ര​ത്തു​ണ്ട്. ളാ​ഹ മേ​ഖ​ല​യി​ൽ സോ​ളാ​ർ ഹാ​ങ്ങിം​ഗ് വേ​ലി നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. 60 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ഏ​ഴ് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് വേ​ലി സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​റി​ൽ പ​ണി പൂ​ർ​ത്തി​യാ​യി. ചെ​ന്പ​ങ്ക​ര മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up