x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മി​ക​ച്ച പ​രി​ഗ​ണ​ന: മ​ന്ത്രി മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: November 10, 2026 06:53 AM IST | Updated: November 10, 2026 06:53 AM IST

ജി​ല്ലാ വാ​ക്സി​ൻ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഏ​റ്റ​വും മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ-​ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ൾ​ക്ക് പ്ര​ത്യ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ ഡോ​ക്‌​ട​ർ​മാ​രു​ടെ വ്യാ​പ​ക സ്ഥ​ലം​മാ​റ്റം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ എ​ൻ​എ​ച്ച്എം ജീ​വ​ന​ക്കാ​രു​ടെ ക​രാ​ർ കാ​ലാ​വ​ധി ര​ണ്ടു​മാ​സം കൂ​ടി നീ​ട്ടി​ന​ൽ​കും. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കാ​ത്ത് ലാ​ബ് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. ന്യൂ​റോ​ള​ജി​സ്റ്റി​ന്‍റെ ഒ​ഴി​വ് ഉ​ട​ൻ നി​ക​ത്തും.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സി​ടി സ്കാ​ൻ സം​വി​ധാ​നം ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്നും ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ എം​ആ​ർ​ഐ സ്കാ​ൻ സം​വി​ധാ​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കാ​ൻ​സ​ർ പ​രി​ശോ​ധ​ന​യ്ക്കു​ള്ള ടെ​സ്റ്റ് കാ​ൻ പ​ദ്ധ​തി ആ​രം​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​മാ​യി ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഈ ​സേ​വ​നം തു​ട​ങ്ങും.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ക​ൾ ഉ​റ​പ്പു​വ​രു​ത്തും. എ​സ്എം​എ രോ​ഗി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​തും പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച​തു​മാ​യ മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്താ​കെ 3000ത്തി​ൽ അ​ധി​കം ഡോ​ക്‌​ട​ർ​മാ​രെ​യും ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി മ​റ്റു ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്.

കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​ച്ച്എം ഓ​ഫീ​സി​ന് സ​മീ​പം നി​ർ​മി​ച്ച ജി​ല്ലാ വാ​ക്സി​ൻ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ടി. രേ​ഖ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി.​വി. ര​മേ​ശ​ൻ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ.​പി. ജീ​ജ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ധ​ന്യ ദ​യാ​ന​ന്ദ​ൻ, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം. രാ​ജേ​ഷ്, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. മ​നീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Minister Muralidharan Nattuvishesham DistrictNews

Recent News

Corehub Up